വീട് വൃത്തിയാക്കുന്നതിനിടെ വിരലിൽ പാമ്പ് കടിച്ചു, വിരൽ മുറിച്ചെടുത്ത് പ്ലാസ്റ്റിക് ബാഗിലിട്ട് 32കാരൻ ബൈക്കിൽ സഞ്ചരിച്ചത് 32 കിലോമീറ്റ‍ർ

Published : Jun 19, 2025, 08:05 PM IST
Cobra Snake

Synopsis

വിഷപ്പാമ്പിന്റെ കടിയേറ്റയാൾ തന്റെ സ്വന്തം വിരൽ മുറിച്ച് ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിലാണ് സംഭവം.

ഭോപ്പാൽ: വിഷപ്പാമ്പിന്റെ കടിയേറ്റയാൾ തന്റെ സ്വന്തം വിരൽ മുറിച്ച് ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിലാണ് സംഭവം. 32 വയസുകാരനായ രാംകിഷോർ ധീരവ് എന്നയാൾ കടിയേറ്റയുടനെ മുറിച്ചെടുത്തവിരൽ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിച്ചേരുകയായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇയാളുടെ വിരലിൽ പാമ്പ് കടിച്ചത്. സ്വന്തം ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിയത്.

ശരീരത്തിൽ വിഷം പടരുന്നത് തടയാൻ വേണ്ടിയാണ് രാംകിഷോർ തന്റെ വിരൽ മുറിച്ചെടുത്ത് കൊണ്ടു വന്നതെന്ന് ഇയാൾ പിന്നീട് പ്രതികരിച്ചു. വിഷം ശരീരത്തിലൂടെ സഞ്ചരിക്കുന്നത് തടയാനായി വെറ്റില മുറിച്ചെടുക്കുന്ന മൂർച്ചയുളള കത്തി ഉപയോഗിച്ചാണ് വിരൽ മുറിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മൂർഖൻ പാമ്പാണ് ഇയാളെ കടിച്ചിരിക്കുന്നത്.

എന്നാൽ 1 മീറ്ററോളം നീളമുള്ള പാമ്പ് പിന്നീട് ചുവരിൽ കയറിപ്പോകുന്നത് കണ്ടപ്പോൾ അതിനെ കൊന്നുവെന്നും രാംകിഷോർ പറഞ്ഞു. രാംകിഷോറിനെ നിലവിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തുവെന്നും വിരൽ വീണ്ടും ഘടിപ്പിക്കാനായി ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുമെന്നും എന്നാൽ മുറിച്ച രീതിയും സമയം വൈകിയതും കാരണം വിജയ സാധ്യത കുറവാണെന്നും ഡോക്ട‍ർമാർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന