നദിയിലേക്ക് മാലിന്യം തള്ളുന്നവരെ തടയുന്ന 'വിസിലടി'

By Web TeamFirst Published Nov 1, 2020, 8:45 PM IST
Highlights

 വലിച്ചെറിയാന്‍ കൊണ്ടുവന്ന മാലിന്യം പാലത്തിന്‍റെ കൈവരിയില്‍ ഉപേക്ഷിച്ചാണ് മിക്കവരും മടങ്ങുന്നത്. ഇത്തരത്തില്‍ പാലത്തിന്‍റെ കൈവരിയിലെ മാലിന്യകൂനയ്ക്ക് ഒപ്പമുള്ള യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 
 

നാസിക്: മാലിന്യം നദിയിലേക്ക് തള്ളിക്കളയാനായി എത്തുന്നവരെ തടഞ്ഞത് ഒരു വിസിലടി. ദിവസം മുഴുവന്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദിയിലെ പാലത്തിന് മുകളില്‍ കയ്യില്‍ ഒരു വിസിലുമായി നില്‍ക്കുകയാണ് ഈ യുവാവ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ നദിയിലേക്ക് മാലിന്യം വലിച്ചെറിയാന്‍ ആളുകളഅ‍ ശ്രമിക്കുന്നതോടെ ഇയാള്‍ വിസിലടിക്കും അതോടെ ആളുകള്‍ പിന്തിരിയും.  

ഐഎഫ്എസ് ഉദ്യോഗസ്ഥയായ ശ്വേത ബോധുവാണ് ഈ കാഴ്ച ട്വീറ്റ് ചെയ്തത്. വലിച്ചെറിയാന്‍ കൊണ്ടുവന്ന മാലിന്യം പാലത്തിന്‍റെ കൈവരിയില്‍ ഉപേക്ഷിച്ചാണ് മിക്കവരും മടങ്ങുന്നത്. ഇത്തരത്തില്‍ പാലത്തിന്‍റെ കൈവരിയിലെ മാലിന്യകൂനയ്ക്ക് ഒപ്പമുള്ള യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

I saw this man stand on this road entire day with a whistle in hand to stop people from throwing Dussehra 'holy waste' in bags into Godavari

Dear Mr Patil, Respect! pic.twitter.com/Q3hj5ggP5v

— Swetha Boddu, IFS (@swethaboddu)

ചന്ദ്രകിഷോര്‍ പാട്ടീല്‍ എന്നാണ് ഈ യുവാവിന്‍റെ പേര്. പാലത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പാട്ടീലും കുടുംബവും താമസിക്കുന്നത്. ഓരോ വര്‍ഷവും മാലിന്യ പ്രശ്നം രൂക്ഷമായതോടെയാണ് ഇത്തരമൊരു ചുവട് എടുത്തതെന്നാണ് പാട്ടീല്‍ പറയുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ ഈ പാലത്തില്‍ വിസിലുമായി ആളുകളെ പിന്തിരിപ്പിക്കാനെത്തും ചന്ദ്രകിഷോര്‍ പാട്ടീല്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നാണ് പാട്ടീല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കുന്നത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇത് ചെയ്യുമെന്നും പാട്ടീല്‍ വിശദമാക്കുന്നു.  

click me!