
മുംബൈ : മുംബൈ നരിമാൻ പോയിന്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് തകർമെന്നും ബാങ്ക് ചെയർമാനെ കൊല്ലുമെന്നും ഭീഷണി സന്ദേശം. ഫോൺ സന്ദേശമാണ് ലഭിച്ചതെന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. എംഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ ബാങ്ക് തകർക്കുമെന്നും ചെയർമാനെ വധിക്കുമെന്നും ഫോണിലൂടെ അറിയിക്കുകയായിരുന്നു. വിളിച്ചയാൾ താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു. ബാങ്കിൽ നിന്ന് വായ്പ നിഷേധിച്ചാൽ ബാങ്ക് ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. വായ്പ അനുവദിച്ചില്ലെങ്കിൽ ബാങ്ക് തകർക്കുമെന്നും പ്രതി പറഞ്ഞു.
ഒക്‌ടോബർ 13 ന് രാവിലെ 11 മണിയോടെ എസ്‌ബിഐയുടെ നരിമാൻ പോയിന്റ് ബ്രാഞ്ചിന്റെ ലാൻഡ്‌ലൈനിലേക്ക് ഒരു അജ്ഞാതൻ വിളിച്ച് ഭീഷണിപ്പെടുത്തി. എംഡി ജിയാ-ഉൽ-അലിം എന്ന് പരിചയപ്പെടുത്തിയ ആൾ താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്നും പറഞ്ഞു. എത്രയും പെട്ടെന്ന് ലോൺ അനുവദിച്ചില്ലെങ്കിൽ എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും എസ്ബിഐ ഓഫീസ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അജ്ഞാതർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറൈൻ ഡ്രൈവ് പൊലീസ് ഐപിസി 506(2) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More : ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന: പ്രതികളുടെ തെളിവെടുപ്പും ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam