ഹൈക്കോടതി നടപടി മുൻവിധിയോടെ, പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയെ സമീപിച്ച് മാണി സി കാപ്പൻ

Published : Oct 20, 2022, 07:35 PM ISTUpdated : Oct 20, 2022, 07:36 PM IST
ഹൈക്കോടതി നടപടി മുൻവിധിയോടെ, പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയെ സമീപിച്ച് മാണി സി കാപ്പൻ

Synopsis

ഹൈക്കോടതി നടപടി മുൻവിധിയോടെ, പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയെ സമീപിച്ച് കാപ്പൻ

ദില്ലി: പാലാ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരന്  ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. പാലാ തെരഞ്ഞെടുപ്പിൽ അനുവദിക്കപ്പെട്ട തുകയെക്കാൾ കൂടുതൽ പണം രാഷ്ട്രീയപാർട്ടികൾ ചെലവഴിച്ചെന്നും ഇതിനാൽ തെരഞ്ഞെടുപ്പ് ഫലം  റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരനായ  സി വി ജോൺ കേരള ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഹർജിക്കാരന് കേസ് സ്വയം വാദിക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചതോടെ സീനീയർ അഭിഭാഷകൻ  പി വിശ്വനാഥൻ, ഷിബു ജോസഫ് എന്നിവരെ കോടതി നിയമസഹായത്തിനായി അനുവദിച്ചു. ഇരുഅഭിഭാഷകരും പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലെയും അഭിഭാഷകരാണ്. ഹർജിക്കാരന് സൌജന്യ നിയമസഹായത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും , പാലാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വ്യക്തിയാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ മാണി സി കാപ്പൻ വ്യക്തമാക്കുന്നു.

അതിനാൽ സൌജന്യ നിയമസഹായം ലഭിക്കാനുള്ള അർഹത ഹർജിക്കാരാനില്ലെന്നിലും  സുപ്രീം  കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. പാലാ തെരഞ്ഞെടുപ്പ് അനുബന്ധമായിട്ടുള്ള മറ്റൊരു ഹർജിക്കാരന്റെ അഭിഭാഷകരെ തന്നെ ഈ കേസിലും കോടതി നേരിട്ട് നിയോഗിക്കുന്നത് മുൻവിധികളോടെയാണെന്നും മാണി സി കാപ്പൻ ഹർജിയിൽ പറയുന്നുണ്ട്. അഭിഭാഷകൻ റോയി ഏബ്രഹാം ആണ് മാണി സി കാപ്പനായി ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Read more:  കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം; ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി നിർദ്ദേശം, പിഴ ഒഴിവാക്കി

ഇടതു തരംഗം ആഞ്ഞു വീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ  യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സർക്കാർ രൂപീകരിക്കുമ്പോൾ, മന്ത്രി സ്ഥാനം ഉറപ്പിച്ച  ജോസ് കെ മാണിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി