മനീഷ് സിസോദിയ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ, തിങ്കളാഴ്ച ഹാജരാക്കണം

Published : Mar 04, 2023, 04:09 PM IST
മനീഷ് സിസോദിയ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ, തിങ്കളാഴ്ച ഹാജരാക്കണം

Synopsis

സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു

ദില്ലി : ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. 

Read More : മന്ത്രിമാരെ ജയിലിലടച്ചത് മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനാൽ, ജനങ്ങൾ മറുപടി നൽകുമെന്നും കെജ്രിവാൾ

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ