മഞ്ജുവും സംഘവും സുരക്ഷിതര്‍: നിലവില്‍ ഛത്രുവില്‍ തുടരുന്നു, നാളെ മണാലിയിലേക്ക് മടങ്ങും

Published : Aug 20, 2019, 08:03 PM ISTUpdated : Aug 20, 2019, 08:04 PM IST
മഞ്ജുവും സംഘവും സുരക്ഷിതര്‍: നിലവില്‍ ഛത്രുവില്‍ തുടരുന്നു, നാളെ മണാലിയിലേക്ക് മടങ്ങും

Synopsis

നേരത്തേ രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാമ്പായ കോക്സാറില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രക്ഷപ്രവർത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിക്കുകയായിരുന്നു.

ദില്ലി: ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ മഞ്ജുവും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. നാളെ രാവിലെ മടങ്ങാമെന്ന് ഭരണകൂടത്തെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിലവില്‍ ഛത്രു സിനിമ ലൊക്കേഷനിലുള്ള സിനിമാ സംഘത്തിന്  ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നേരത്തേ രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാമ്പായ കോക്സാറില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രക്ഷപ്രവർത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിക്കുകയായിരുന്നു. കനത്തമഴയെ തുടര്‍ന്നാണ് ഹിമാചൽ പ്രദേശിലെ  ഛത്രുവിൽ മഞ്ജുവും സംഘവും കുടങ്ങിയത്. റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാത്ത് അവസ്ഥയിലായിരുന്നു.

നിലവില്‍ കോക്സാറിലേക്ക് എത്താനുള്ള വഴി സജ്ജമായെന്ന് മുരളിധരന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരാണ് സിനിമാ സംഘം ഛത്രുവില്‍ കുടങ്ങിക്കിടക്കുന്നത് മന്ത്രി വി മുരളീധരനെ  അറിയിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സംഘം മൂന്നാഴ്ച മുന്‍പാണ് ഛത്രുവിലെത്തിയത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം