കശ്മീരിൽ വാഹനാപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി; മരണം 35 ആയി

Published : Jul 01, 2019, 11:44 AM ISTUpdated : Jul 01, 2019, 12:38 PM IST
കശ്മീരിൽ വാഹനാപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി; മരണം 35 ആയി

Synopsis

കെശ്‍വാനിൽ നിന്ന് കിശ്ത്വാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 3 പേരെ ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്തു. 

ശ്രീനഗർ‍: ജമ്മു കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. കെശ്‍വാനിൽ നിന്ന് കിശ്ത്വാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.40 ഓടെയാണ് അപകടമുണ്ടായത്. കിശ്ത്വാറിലേക്കുള്ള യാത്രക്കിടെ സ്രിഗ്വാരിയിൽ വച്ച് റോഡില്‍ നിന്ന് തെന്നിയ മിനിബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ 17 പേരിൽ മൂന്ന് പേരെ വിദഗ്‍ധ ചികിത്സക്കായി ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഒരു ഹെലികോപ്റ്റർ കൂടി എയർലിഫ്റ്റിംഗിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. 

 

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്
ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി