ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം ; പതിനൊന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Published : May 28, 2019, 10:08 AM ISTUpdated : May 28, 2019, 10:15 AM IST
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം ; പതിനൊന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Synopsis

നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്‍ക്കാണ് പരിക്ക്. ജാര്‍ഖണ്ഡിലെ സാരായ്കേല മേഖലയില്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു 

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ പതിനൊന്ന് ജവാന്മാർക്ക് പരിക്കേറ്റു. സാരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിൽ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കോബ്ര ബറ്റാലിയനിലെ എട്ട് ജവാന്മാരും മൂന്ന് പോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. 

കുഴിബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകൾ സുരക്ഷാജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ വായുമാർഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്‍ക്കും സംസ്ഥാന പൊലീസിലെ അംഗങ്ങള്‍ക്കുമാണ് പരിക്ക്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അഴിമതിക്കേസിൽ രണ്ട് വർഷം ശിക്ഷ, മഹാരാഷ്ട്രയിൽ മന്ത്രി രാജിവെച്ചു, സഖ്യസർക്കാറിൽ വിള്ളൽ
പെല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം നൽകില്ല, പഴയ കാറുകൾക്ക് പ്രവേശനമില്ല; കടുത്ത നടപടിയുമായി ദില്ലി സർക്കാർ