കൂട്ട പിരിച്ചുവിടലിൽ ഞെട്ടി ലക്ഷദ്വീപ്! ദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രത്യേക നിയമം ഉപയോഗിച്ച് പറഞ്ഞുവിട്ടത് 47 പേരെ

Published : Jul 04, 2026, 04:18 PM IST
lakshadweep

Synopsis

ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി.

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു . ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങിയത്. വിവിധ ദ്വീപുകളിലെ 37 മൾട്ടി ടാസ്കിങ് സ്റ്റാഫ് , 6 അപ്പർ ഡിവിഷൻ ക്ലർക്ക് , 3 ലോവർ ഡിവിഷൻ ക്ലർക്ക് , ഒരു സ്റ്റെനോഗ്രാഫർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരാണ് ഈ കൂട്ടനടപടിക്ക് ഇരയായത്. ഈ വർഷത്തെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്.

33 വർഷം സർവീസ് കഴിഞ്ഞവർ, 56 വയസ്സ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് പിരിച്ചുവിടൽ. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്നാണ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപടിയെങ്കിലും, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കുമെന്നും സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേഷന്റെ പെട്ടെന്നുള്ള ഈ തീരുമാനം ദ്വീപ് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും വലിയ ആശങ്കകൾക്കാണ് വഴിവെച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലിലും മാറ്റം, പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ബയോഫ്യുവൽ ഐസോബ്യൂട്ടനോൾ ചേർക്കാൻ തയ്യാറെടുപ്പ്
ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ; ഒടിടി കണ്ടന്റുകൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നു, അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോട്ടീസ്