ഓക്സിജൻ ടാങ്ക് ചോർന്നു; നാസികിലെ ആശുപത്രിയിൽ 22 രോ​ഗികൾ മരിച്ചു

By Web TeamFirst Published Apr 21, 2021, 3:06 PM IST
Highlights

ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം. ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോ​ഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. 

ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം. ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോ​ഗികളാണ് മരിച്ചതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 80 രോ​ഗികളാണ് ഇവിടെ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

| An Oxygen tanker leaked while tankers were being filled at Dr Zakir Hussain Hospital in Nashik, Maharashtra. Officials are present at the spot, operation to contain the leak is underway. Details awaited. pic.twitter.com/zsxnJscmBp

— ANI (@ANI)
click me!