'ഭിന്നത കൂട്ടാൻ കാരണമാകും',  മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം

Published : Feb 14, 2025, 06:59 PM IST
'ഭിന്നത കൂട്ടാൻ കാരണമാകും',  മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം

Synopsis

മണിപ്പൂരില്‍ ബി ജെ പി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവാണ് രാഷ്ട്രപതി ഭരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി

ഇംഫൽ: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലെ ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മണിപ്പൂരില്‍ ബി ജെ പി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവാണ് രാഷ്ട്രപതി ഭരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചു.

രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്ന ശേഷം സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ച് മരിച്ചു

വിശദ വിവരങ്ങൾ ഇങ്ങനെ

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി മണിപ്പൂരില്‍ സ്ഥിതി ശാന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മെയ്തെയ് വിഭാഗം അതൃപ്തി പരസ്യമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സംസ്ഥാനം ഭരിക്കണമെന്ന ആവശ്യമാണ് മെയ്തെയ് വിഭാഗം മുന്‍പോട്ട് വയ്ക്കുന്നത്. മെയ്തെയ് വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം പിന്തുണക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിലവില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കേനെ കേന്ദ്ര തീരുമാനം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് മണിപ്പൂരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി പി എം മണിപ്പൂര്‍ ഘടകവും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ഥിതി ഇത്രത്തോളം വഷളാക്കിയത് പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മണിപ്പൂര്‍ ഇതുവരെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മോദി കാരണം രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇംഫാല്‍, രാജ്ഭവന്‍ സി എം സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സംഘര്‍ഷ സാധ്യത മേഖലകളില്‍ പട്രോളിംഗും, വ്യോമ നിരീക്ഷണവും സജീവമാക്കി. നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ച് നിര്‍ത്തി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തി അധികാരത്തില്‍ വരാനാണ് ബി ജെ പി ശ്രമിക്കുന്നത്. 2027 മാര്‍ച്ച് വരെയാണ് നിയമസഭയുടെ കാലാവധി. വലിയ തിരിച്ചടിയുണ്ടാകുമെന്നത് തീര്‍ച്ചയായതിനാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ധൈര്യം ബി ജെ പിക്കില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് നേടി വലിയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഉടനൊരു തിരഞ്ഞെടുപ്പിന് ബി ജെ പി താത്പര്യം കാണിക്കില്ലെന്ന് ഉറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം