മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

Published : Mar 05, 2020, 07:35 AM IST
മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയ യുവാവിന്  ദാരുണാന്ത്യം

Synopsis

വസീം ബുധനാഴ്ച രാവിലെയാണ് മൃഗശാലയില്‍ എത്തിയത്. കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസീം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്ത് ചാടുകയും കടുവയുടെ സമീപത്തേക്ക് പോകുകയുായിരുന്നു. 

റാഞ്ചി : ജാര്‍ഖണ്ഡില്‍ മൃഗശാലയില്‍ എത്തിയ യുവാവിന് കടുവക്കൂട്ടില്‍ ദാരുണാന്ത്യം. വസീം അന്‍സാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ പെണ്‍കടുവയാണ്  കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലാണ് സംഭവം. 

വസീം ബുധനാഴ്ച രാവിലെയാണ് മൃഗശാലയില്‍ എത്തിയത്. കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസീം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്ത് ചാടുകയും കടുവയുടെ സമീപത്തേക്ക് പോകുകയുായിരുന്നു. കൂട്ടില്‍ എത്തിയ വസീമിനെ അപ്പോള്‍ തന്നെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 

യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നടന്നില്ല. സംഭവം കണ്ട് നിന്നവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്. 

ആത്മഹത്യ ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വസീമിന്റെ കഴുത്തില്‍ നിന്ന് കടുവയുടെ പല്ലും നഖവും പോസ്റ്റ്മാര്‍ട്ടത്തിനിടെ കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് വസീം വിവാഹിതനായത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രവാദം ചെയ്ത് പിടിയിലായി, മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ, 59 കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ; ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്