ദില്ലിയിൽ അപ്പാർട്ട്മെൻറ് ക്വാറന്റെെൻ ചെയ്തു, അതിഥി തൊഴിലാളികൾ പലായനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Mar 29, 2020, 11:56 AM IST
Highlights

ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് വഴിവയ്ക്കും. അതിനാൽ ലോക്ക് ഡൌൺ പൂർത്തിയാകുന്നത് വരെ ദില്ലിയിൽ തന്നെ തുടരാനും മുഖ്യമന്ത്രി നിർദേശം നൽകി.

ദില്ലി: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ പലായനം ഒഴിവാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് വഴിവയ്ക്കും. അതിനാൽ ലോക്ക് ഡൌൺ പൂർത്തിയാകുന്നത് വരെ ദില്ലിയിൽ തന്നെ തുടരാനും മുഖ്യമന്ത്രി നിർദേശം നൽകി. ബിഹാർ, യുപി ജാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ദിലല്ലിയിൽ നിന്നും പലായനം ആരംഭിച്ചിട്ടുണ്ട്. വലിയ തോതിലുള്ള പലായനം വൈറസ് വ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. 

അിനിടെ ദില്ലി മൂനീർക്കയിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒരു അപ്പാർട്ട്മെൻറ് മുഴുവനായി ക്വാറന്ഡറൈൻ ചെയ്തു . ഇവിടെ നൂറിലധികം ആളുകളാണ് താമസിക്കുന്നത്. രാജ്യത്ത് ഇതുവരെ  25 പേർ കൊവിഡ് രോഗം ബാധിച്ച് മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 979 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ  86 പേർക്ക് രോഗം ഭേദമായി.  

 

click me!