കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി, ഫോണിലൂടെ രണ്ട് തവണ അജ്ഞാതൻ ഭീഷണി മുഴക്കി 

By Web TeamFirst Published Jan 14, 2023, 2:51 PM IST
Highlights

ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നായിരുന്നു ഭീഷണി. 

ദില്ലി : മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ  നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ  ഭീഷണി. ​ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ ബോംബ് വെച്ച് കൊന്ന് കളയുമെന്നുമായിരുന്നു ഭീഷണി. ജീവനക്കാർ വിവരം സുരക്ഷാ വിഭാഗത്തെ അറിയിച്ചു. കേന്ദ്രമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അനിഷ്ടസംഭവമൊന്നുമുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

 

read more news  'രാജ്യസുരക്ഷയില്‍ കരസേനയുടെ സംഭാവന സമാനതകളില്ലാത്തത്', കരസേന ദിനത്തില്‍ പ്രധാനമന്ത്രി 

 വധഭീഷണി ഫോൺ കോളെത്തിയത് ജയിലിൽ നിന്ന്, ഒടുവിൽ കണ്ടെത്തൽ 

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്കെതിരായ വധഭീഷണി ഫോൺ കോളെത്തിയത് ജയിലിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി . കർണാടകയിലെ ബെലഗാവിയിലുള്ള ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവാണ് ഗഡ്ഗരിയുടെ ഓഫീസിലേക്ക് ഫോൺ വിളിച്ചത്. ജയന്ത് കാന്ത് എന്നാണ് ഗുണ്ടാ നേതാവിന്റെ പേരെന്ന് നാഗ്പൂർ പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരു ഡയറി ജയിൽ അധികൃതർ കണ്ടെത്തി. ജയിലിനകത്ത് ഇയാൾക്ക് ഫോൺ കിട്ടിയത് എങ്ങനെയെന്നതടക്കം ഇനി കണ്ടെത്താനുണ്ട്. താൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണെന്നും 100 കോടി രൂപ വേണമെന്നുമായിരുന്നു ഫോണിലൂടെ ഇയാൾ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് പിന്നാലെ ​ഗഡ്കരിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. 

read more news ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാവാതിരിക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുന്നു: കരസേനാ മേധാവി

read more news  ദില്ലിയിൽ മലയാളികളുടെ നേതൃത്വത്തില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്; പരാതിക്കാരിൽ മലയാളികളും ഉത്തരേന്ത്യക്കാരും

 

 

click me!