'അനാവശ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപി എംപിമാരോട് രാജ്‍നാഥ് സിംഗ്

By Web TeamFirst Published Dec 3, 2019, 11:34 AM IST
Highlights

ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി.
 

ദില്ലി: അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.  പാർലമെൻറി മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൽ പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി.

ഇന്നലെയാണ് നിര്‍മ്മലാ സീതാരാമനെ നിര്‍ബല എന്ന് അധിർരഞ്ജൻ ചൗധരി പരിഹസിച്ചത്. ഇതിനു മറുപടിയുമായി നിര്‍മല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമര്‍ശനം തനിക്കെതിരെ ഉയരുന്നതായും അത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണം. താന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും ബിജെപിയിലെ വനിതകള്‍ സബലകളാണെന്നും ധനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. 

Read Also: 'രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ ഉയരുന്നു'; നിര്‍മ്മല സീതാരാമന്‍

click me!