
ഹൈദരാബാദ്: തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി ജില്ലാ കളക്ടറെ പരസ്യമായി ശാസിക്കുന്ന വീഡിയോ പുറത്ത്. കരിംനഗർ കളക്ടർ പമേല സത്പതിയെ ആണ് മന്ത്രി ശാസിച്ചത്. സാമാന്യ ബുദ്ധിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് മന്ത്രി കളക്ടറോട് പൊട്ടിത്തെറിച്ചത്. ചില പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.
പ്രോട്ടോക്കോൾ ലംഘനം ആരോപിച്ചാണ് മന്ത്രി പൊതുമധ്യത്തിൽ കളക്ടറോട് പൊട്ടിത്തെറിച്ചത്. "നിങ്ങൾ എന്താണ് ചെയ്യുന്നത്? സാമാന്യബുദ്ധി ഇല്ലേ?" എന്ന് മന്ത്രി ചോദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. തന്‍റെ ഭാഗം വിശദീകരിക്കാൻ കലക്ടർ ശ്രമിച്ചെങ്കിലും മന്ത്രി കേട്ടില്ല.
ബിആർഎസ് നേതാവ് കെ കവിത മന്ത്രിയുടെ പെരുമാറ്റത്തെ അപലപിച്ച് രംഗത്തെത്തി. കലക്ടറെ റെഡ്ഡി പരസ്യമായി അപമാനിച്ചത് തികച്ചും ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കവിത വിമർശിച്ചു. സർക്കാരിന്‍റെ ധാർമികതയ്ക്ക് എതിരാണത്. സ്ത്രീവിരുദ്ധതയ്ക്കും അഹങ്കാരത്തിനും സ്ഥാനമില്ല. അത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും കവിത കുറിച്ചു. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഭരണകക്ഷിയായ കോൺഗ്രസിനോട് അവർ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam