വണ്ടല്ലൂര്‍ മൃ​ഗശാലയില്‍ കാണാതായ സിംഹം തിരിച്ചെത്തി; നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹം ആരോഗ്യവാനെന്ന് മൃഗശാല അധികൃതര്‍

Published : Oct 06, 2025, 05:52 PM ISTUpdated : Oct 06, 2025, 06:30 PM IST
Missing lion

Synopsis

സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ കൂട്ടിച്ചേർത്തു.

ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ കൂട്ടിച്ചേർത്തു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹം ആണിത്.

ചെന്നൈ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസ്സുള്ള സിംഹത്തെ വെള്ളിയാഴ്ചയാണ് കാണാതായത്. ബെംഗളൂരു മൃഗശാലയിൽ നിന്ന് 2023ൽ ചെന്നൈയിലെത്തിച്ച ശെഹര്യാർ എന്ന സിംഹത്തെ 50 ഏക്കറിലുള്ള സഫാരി മേഖലയിലേക്കായിരുന്നു തുറന്നുവിട്ടത്. വൈകീട്ടോടെ ഭക്ഷണത്തിനായി കൂട്ടിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും സിംഹം തിരിച്ച് വന്നില്ല. ശനിയാഴ്ച രാവിലെ ജീവനക്കാരിൽ ചിലർ സഫാരി മേഖലയിൽ തന്നെ വളരെ ദൂരെ സിംഹത്തെ കണ്ടെങ്കിലും പെട്ടെന്ന് ഓടിമറയുകയായിരുന്നു. അതിനുശേഷവും സിംഹം തിരികെ വരാത്തതോടെ 5 പ്രത്യേക സംഘങ്ങളായി തെരച്ചിൽ നടത്തുന്നതിനിടെയാണ് സിംബം തിരികെ എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ