
ദില്ലി: മണിപ്പൂർ സംഘർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മിസോറാമിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. സൗജന്യ വാഗ്ദാനങ്ങൾ പ്രതിപക്ഷത്തിന്റെ സാധ്യത കൂട്ടുന്നുണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കെജ്രിവാളിന്റെ തന്ത്രമാണ് പ്രതിപക്ഷ പാർട്ടികൾ പയറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടും താൽപര്യമില്ല, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അൽഫോൺസ് കണ്ണന്താനം ദില്ലിയിൽവെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.