കോൺഗ്രസ് - ഡിഎംകെ ഉടക്കിനിടെ രാഹുൽ ഗാന്ധിക്ക് ആശംസകളുമായി സ്റ്റാലിൻ; ഒരുമിച്ച് പോരാടാമെന്ന് രാഹുലിൻ്റെ മറുപടി

Published : Jun 19, 2026, 07:17 PM IST
M K Stalin on Rahul Gandhi

Synopsis

രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി എം കെ സ്റ്റാലിൻ. കോൺഗ്രസ് - ഡിഎംകെ ബന്ധം തെറ്റിപ്പിരിഞ്ഞതിനിടെ ആണ് സ്റ്റാലിൻ്റെ ജന്മദിനാശംസ എന്നത് ശ്രദ്ധേയമാണ്. രാഹുലിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. 

ചെന്നൈ: കോൺഗ്രസ് - ഡിഎംകെ ബന്ധം തെറ്റിപ്പിരിഞ്ഞതിനിടെ, രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി എം കെ സ്റ്റാലിൻ. രാഹുലിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്ന് സ്റ്റാലിൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ആശംസകൾക്ക് നന്ദി അറിയിച്ചു സ്റ്റാലിൻ്റെ പോസ്റ്റ് പങ്കുവെച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടി ഒരുമിച്ച് പോരാടാമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയ്ക്കൊപ്പം ചേർന്നതിന് പിന്നാലെ ആണ് ഇരുപാർട്ടികൾക്കുമിടയിൽ വിള്ളൽ വീണത്. രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ വിമർശനം തുടരുന്നതിനിടെയാണ് സ്റ്റാലിൻ്റെ ജന്മദിനാശംസ എന്നത് ശ്രദ്ധേയമാണ്.

"ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു"- എം കെ സ്റ്റാലിൻ കുറിച്ചു. സ്റ്റാലിൻ്റെ പോസ്റ്റ് പങ്കുവെച്ച് രാഹുൽ കുറിച്ചതിങ്ങനെ: "ഈ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യയെന്ന ആശയം, നമ്മുടെ ഭരണഘടന, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള നമ്മുടെ പങ്കുവെച്ച ദൃഢനിശ്ചയം നമ്മെ തുടർന്നും നയിക്കും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടമാണ്, നാം വിജയിക്കുന്നതുവരെ ഒന്നിച്ച് ഈ പോരാട്ടം നയിക്കും". സ്റ്റാലിന് പുറമേ, ഡിഎംകെ നേതാവ് കനിമൊഴിയും രാഹുൽ ഗാന്ധിക്ക് ആശംസകളുമായി രംഗത്തെത്തി. കനിമൊഴിക്കും രാഹുൽ ഗാന്ധി നന്ദിയറിയിച്ചിട്ടുണ്ട്.

 

 

അതേസമയം ഇത്തവണ രാഹുലിനുള്ള സ്റ്റാലിൻ്റെ ജന്മദിനാശംസ രണ്ടുവരിയിൽ ഒതുങ്ങിയതും ഡിഎംകെ - കോൺഗ്രസ് ഉടക്കിൻ്റെ പ്രതിഫലനമാണ്. മുൻവർഷം തൻ്റെ സഹോദരൻ എന്ന് രാഹുലിനെ വിശേഷിപ്പിച്ചായിരുന്നു സ്റ്റാലിൻ്റെ അതീവ വൈകാരികമായ ജന്മദിനാശംസ. സ്റ്റാലിൻ കഴിഞ്ഞ വർഷം എക്സിൽ പങ്കുവെച്ചത് ഇങ്ങനെ: “രക്തബന്ധത്താൽ അല്ല, മറിച്ച് ചിന്തയാലും കാഴ്ചപ്പാടുകളാലും ലക്ഷ്യങ്ങളാലും ബന്ധിക്കപ്പെട്ട എന്റെ ആദർശ സഹോദരൻ രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. അങ്ങേയ്ക്ക് ദൃഢമായി നിലകൊള്ളാനും ധീരതയോടെ നയിക്കാനും തുടർന്നും സാധിക്കട്ടെ. കൂടുതൽ തിളക്കമാർന്ന ഒരു ഇന്ത്യയിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ വിജയം നമ്മുടേതായിരിക്കും".

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ദളിതൻ എന്തിനാണ് ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നതെന്ന് ബിജെപി എംപി, കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രിയങ്ക് ഖാർഗെ
രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; ഒരു കൈയിൽ ഭരണഘടന, മറുകൈയിൽ മഴു; കോൺഗ്രസിനെതിരെ ബിജെപി