ലീഗ് എംഎല്‍എമാര്‍ നാളെ മംഗളൂരു സന്ദര്‍ശിക്കും

By Web TeamFirst Published Dec 22, 2019, 10:55 PM IST
Highlights

എം സി ഖമറുദ്ധീന്‍, പാറക്കല്‍ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് മംഗളൂരു സന്ദര്‍ശിക്കുന്നത്. 

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം പൊട്ടിപ്പുറപ്പെടുകയും രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്ത മംഗളൂരു നാളെ ലീഗ് എംഎല്‍എമാര്‍ സന്ദര്‍ശിക്കും. എം സി ഖമറുദ്ധീന്‍, പാറക്കല്‍ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് മംഗളൂരു സന്ദര്‍ശിക്കുന്നത്. അതേസമയം ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. രാജ്ഘട്ടില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തും. മൂന്ന് മണി മുതല്‍ രാത്രി 8 വരെയാണ് ധര്‍ണ്ണ. 

രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനഘടകത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഞായറാഴ് ധര്‍ണ്ണ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും രാംലീല മൈതാനിയില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതിനാല്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്‍ചത്തേക്ക്  മാറ്റുകയായിരുന്നു. 

click me!