'മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം'; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

Published : Apr 16, 2022, 07:50 PM IST
'മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം'; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

Synopsis

പള്ളികളിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിൽ സുപ്രീംകോടതി ഇടപെടണമെന്നും എംഎൻഎസ്  ആവശ്യപ്പെട്ടു.

മുംബൈ: മുസ്ലിം പള്ളികളിൽ (mosques) നിന്ന് ഉച്ചഭാഷിണി (Loud speaker) നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് (Amit shah) കത്തയച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്). പള്ളികളിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിൽ സുപ്രീംകോടതി ഇടപെടണമെന്നും എംഎൻഎസ്  ആവശ്യപ്പെട്ടു. മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ എംഎൻഎസ് നേതാവ് രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. മെയ് മൂന്നിന് മുമ്പ് നടപടിയെടുക്കണമെന്നും രാജ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് അമിത് ഷാക്ക് കത്തെഴുതിയത്. 

മെയ് മൂന്നിന് മുമ്പ് മഹാരാഷ്ട്ര സർക്കാർ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എംഎൻഎസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ​ഗീതങ്ങളൾ ആലപിക്കുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ്  ഉച്ചഭാഷിണികളും പള്ളികളിൽ നിന്ന് നീക്കം ചെയ്യണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. താൻ ഒരു പ്രാർത്ഥനയ്ക്കും എതിരല്ലെന്നും എന്നാൽ ആളുകൾ അവരുടെ വീടുകളിൽ അവരുടെ വിശ്വാസം പിന്തുടരണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നുമാണ് രാജ് താക്കറെ പറഞ്ഞത്. 

രാജ് താക്കറെ വിഷയം ഉന്നയിച്ചതിന് പിന്നാലെ  പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഹനുമാന്‍ ഗീതങ്ങള്‍ കേള്‍പ്പിച്ച് പ്രവര്‍ത്തകര്‍ രം​ഗത്തെത്തിയിരുന്നു. കല്യാണിലെ സായ് ചൗക്കിലുള്ള പാര്‍ട്ടി ഓഫീസിന്‍റെ മുന്നിലാണ് ഉച്ചഭാഷിണി ഉപയോഗിച്ച് എംഎൻഎസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ഗീതങ്ങള്‍ ഉറക്കെ കേള്‍പ്പിച്ചത്. കൂടാതെ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യവും ഉയര്‍ത്തി.

അതേസമയം, മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെ ആവശ്യത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അശോക് ചവാന്‍ എന്നിങ്ങനെ നിരവധി പേര്‍ രംഗത്തെത്തി. ബിജെപി സ്പോണ്‍സര്‍ ചെയ്ത സ്ക്രിപ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് രാജ് താക്കറെയുടെ പരാമര്‍ശമെന്നാണ് സഞ്ജയ് റാവത്ത് തുറന്നടിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം