'കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും'; വെർച്വൽ റാലിയിൽ പ്രവര്‍ത്തകരോട് മോദി

Published : Apr 27, 2023, 10:44 AM ISTUpdated : Apr 30, 2023, 08:28 PM IST
'കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും'; വെർച്വൽ റാലിയിൽ പ്രവര്‍ത്തകരോട് മോദി

Synopsis

ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണം.50 ലക്ഷം ബിജെപി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്

ബെഗളൂരു: കർണാടകയിലെ ബിജെപി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ മോദി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു.

മാമൂക്കാ വിട, എഐയും ലാവ്ലിനും, കുട്ടിക്ക് ഇളവ് കിട്ടുമോ? മദനിയുടെ ആവശ്യം കേട്ട സുപ്രീംകോടതി പറഞ്ഞത്! 10 വാർത്ത

50 ലക്ഷം ബിജെപി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവർ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ അടക്കമുള്ളവർ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വെർച്വൽ റാലിയിൽ മോദിയുടെ അഭിസംബോധന കേട്ടു.

 

അതിനിടെ മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവർത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൊക്കലിഗ, ലിംഗായത്ത് ശക്തികേന്ദ്രങ്ങളിൽ ഹിന്ദുത്വ അജണ്ട മുന്നോട്ട് വച്ച് യോഗി ആദിത്യനാഥിനെ ഇറക്കി പ്രചാരണം സജീവമാക്കുകയാണ് ബിജെപി.  ബിജെപിക്ക് ഏറ്റവും കുറവ് സ്വാധീനമുള്ള, വൊക്കലിഗ ശക്തികേന്ദ്രമായ മണ്ഡ്യയിലായിരുന്നു ആദിത്യനാഥിന്‍റെ ആദ്യപ്രചാരണറാലി. പൊതുസമ്മേളനങ്ങളിൽ മുസ്ലിം സംവരണം വെട്ടിക്കുറച്ചത് ബിജെപിയുടെ നേട്ടമായി യുപി മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നു. 

അതേസമയം, പ്രചാരണത്തിന്‍റെ രണ്ടാംദിനം മൈസുരുവിൽ നിന്ന് ചിത്രദുർഗയിലെത്തിയ പ്രിയങ്കാ ഗാന്ധി നിരവധി റാലികളിൽ പങ്കെടുത്തു. മൈസുരുവിൽ പ്രഭാതഭക്ഷണം കഴിച്ച പ്രസിദ്ധമായ മൈലാരി ഹോട്ടലിലെ അടുക്കളയിലെത്തിയ പ്രിയങ്ക, നല്ല മൊരിഞ്ഞ ദോശകൾ ചുട്ടെടുക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്