കേന്ദ്രസർക്കാ‍ർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു, ഒപ്പം മൂന്ന് മാസത്തെ കുടിശികയും

Published : Oct 16, 2024, 03:53 PM IST
കേന്ദ്രസർക്കാ‍ർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു, ഒപ്പം മൂന്ന് മാസത്തെ കുടിശികയും

Synopsis

ദീപാവലിക്ക് മുന്നോടിയായി ഡിഎ വർധിപ്പിച്ചത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാണ്. 

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (ഡിഎ) വർധിപ്പിച്ചു. ഡിഎ 3% വർധിപ്പിക്കുന്നതിന് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗം അംഗീകാരം നൽകി. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. പുതിയ വർദ്ധനവ് പ്രാബലത്തിൽ വരുന്നതോടെ ഇത് 53% ആയി ഉയരും. ഇത് രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് പ്രയോജനം ചെയ്യുക. 

ദീപാവലിക്ക് മുന്നോടിയായി ഡിഎ വർധിപ്പിച്ചത് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ഒരു കോടിയിലധികം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർധനയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂലൈ മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വന്നതോടെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശികയും ലഭിക്കും. ഡിഎ വർധിപ്പിച്ചതിലൂടെ കേന്ദ്രസ‍ർക്കാരിന് 9,448 കോടി രൂപയുടെ‌ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.

പണപ്പെരുപ്പവും വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും പിടിച്ചുനിർത്താൻ ജീവനക്കാരെ സഹായിക്കുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനസ് അലവൻസ്. ഇത് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 4% വർധിപ്പിച്ചിരുന്നു. ഇതോടെയാണ് ഡിഎ 50% ആയി ഉയർന്നത്. 

അതേസമയം, ദീപാവലിക്ക് മുന്നോടിയായി ഛത്തീസ്ഗഡ് സർക്കാർ ഡിഎ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഡിഎ 4 ശതമാനം വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ ഡിഎ 50 ശതമാനമായി ഉയർന്നു. നവംബർ മുതൽ ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് മിസോറാം സർക്കാരും അംഗീകാരം നൽകിയിട്ടുണ്ട്.

READ MORE: ഷു​ഗർ കൂടി, ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി മരിച്ചു; സംഭവം ആലപ്പുഴ ജില്ല ജയിലിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം