ഷു​ഗർ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. 

ആലപ്പുഴ: ഷു​ഗർ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. ആലപ്പുഴ ജില്ലാ ജയിലിലെ 
ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശി കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Asianet News Live | Sarin Press meet | Palakkad Byelection | Malayalam News Live | Kannur ADM Death