'കുംഭമേള ഐക്യത്തിന്‍റ പ്രതീകം';ആചാരനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ നോക്കുന്നവരെന്ന് മോദി

Published : Feb 23, 2025, 05:51 PM ISTUpdated : Feb 23, 2025, 06:19 PM IST
'കുംഭമേള ഐക്യത്തിന്‍റ പ്രതീകം';ആചാരനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ നോക്കുന്നവരെന്ന് മോദി

Synopsis

കുംഭമേളയ്ക്കെതിരെ മമതാ ബാനർജി അടക്കം നടത്തിയ  പരാമർശങ്ങൾക്കെതിരെയാണ് മോദിയുടെ പ്രസ്താവന

ദില്ലി: ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. അത്തരം വിദേശ ശക്തികൾ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ നടക്കുന്ന കുംഭമേള ഐക്യത്തിന്‍റെ  പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുംഭമേളയ്ക്കെതിരെ മമതാ ബാനർജി അടക്കം നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് മോദിയുടെ പ്രസ്താവന. മധ്യപ്രദേശിൽ ക്യാൻസർ ആശുപത്രിയുടെ തറക്കല്ലിടിൽ ചടങ്ങിനിടയാണ് മോദിയുടെ പരാമര്‍ശം.

 മഹാ കുംഭമേള മരണ കുംഭമേളയായെന്നായിരുന്നു  മമതബാനര്‍ജിയുടെ പ്രസ്താവന. മുന്നൊരുക്കങ്ങളിലടക്കം ബിജെപി സർക്കാർ സമ്പൂർണ പരാജയമാണെന്നും, പോസ്റ്റ് മോർട്ടം പോലും നടത്താതെയാണ് ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ മൃതദേ​ഹം നാട്ടിലേക്ക് അയച്ചതെന്നും മമത  വിമർശിച്ചിരുന്നു. മമതയുടെ പരാമർശം ഹൈന്ദവ വിരുദ്ധമാണെന്നും, പരമ്പരാ​ഗത ഹിന്ദു ആചാരങ്ങളെ അവര്‍ നിരന്തരം അപമാനിക്കുകയാണെന്നും ബിജെപി വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്