ഗാസിയാബാദിൽ 10 കി.മീ ആഴത്തിൽ ഭൂചലനം, 2.8 തീവ്രത രേഖപ്പെടുത്തി

Published : Feb 23, 2025, 05:20 PM IST
ഗാസിയാബാദിൽ 10 കി.മീ ആഴത്തിൽ ഭൂചലനം, 2.8 തീവ്രത രേഖപ്പെടുത്തി

Synopsis

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദില്ലി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ്  ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്.

Read More : നഗരൂരിൽ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം