അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ മോദിയെത്തി; പ്രിയ നേതാവിന് വന്‍ വരവേല്‍പ്പ് നല്‍കി ഗുജറാത്ത്

Published : May 26, 2019, 11:05 PM ISTUpdated : May 26, 2019, 11:07 PM IST
അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ മോദിയെത്തി;  പ്രിയ നേതാവിന് വന്‍ വരവേല്‍പ്പ് നല്‍കി ഗുജറാത്ത്

Synopsis

'ജനങ്ങളെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് ഇവിടെ എത്തിയതെന്നും ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം എനിക്ക് എന്നും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി 

അഹമ്മദാബാദ്:ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തി. കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു. 

ജനങ്ങളെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് ഇവിടെ എത്തിയതെന്നും ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം എനിക്ക് എന്നും പ്രധാനപ്പെട്ടതാണെന്നും അഹമ്മദാബാദില്‍ മോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷണം പോയി; സർക്കാർ ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിൽ
'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്': രാഹുൽ ​ഗാന്ധി