
ദില്ലി: ഷാങ്ഹായ് ഉച്ചകോടിക്കെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്റിയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചത്. നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിലേറി ആദ്യമായാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നത്. ഈയാഴ്ച കിര്‍ഗിസ്ഥാനിലാണ് ഉച്ചകോടി. എന്നാല്‍, എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുക എന്നതില്‍ വ്യക്തതയില്ല.
ഷി ജിന്‍പിങ്ങിന്‍റെ കിര്‍ഗിസ്ഥാന്‍, താജിസ്ഥാന്‍ പര്യടനം ജൂണ്‍ 12ന് ആരംഭിക്കും. ജൂണ്‍ 13, 14 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി. പാകിസ്ഥാനും ഉച്ചകോടിയില്‍ പങ്കെടുക്കും. വുഹാനില്‍ കഴിഞ്ഞ വര്‍ഷം ഷി ജിന്‍പിങ്ങും നരേന്ദ്രമോദിയും നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കള്‍ നാല് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ അര്‍ജന്‍റീനയില്‍ നടന്ന ജി20 ഉച്ചകോടിയിലായിരുന്നു അവസാന കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയിലെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പേ ഷി ജിന്‍പിങ് നരേന്ദ്രമോദിക്ക് അഭിനന്ദന സന്ദേശമയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam