'യുപി പൊലീസെടുത്ത കേസുകൾ റദ്ദാക്കണം', ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ

Published : Jul 14, 2022, 04:10 PM ISTUpdated : Jul 19, 2022, 11:45 PM IST
'യുപി പൊലീസെടുത്ത കേസുകൾ റദ്ദാക്കണം', ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ

Synopsis

തനിക്കെതിരെ യുപി പൊലീസ് എടുത്ത ആറ് കേസുകൾ റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച പ്രത്യേക ഹ‍ര്‍ജിയിലെ ആവശ്യം. ഇതോടൊപ്പം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. 

ദില്ലി : തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ (Mohammed Zubair) സുപ്രീംകോടതിയിൽ.  യുപി പൊലീസ് രജിസ്റ്റ‍ര്‍ ചെയ്ത ആറ് കേസുകൾ റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച പ്രത്യേക ഹ‍ര്‍ജിയിലെ ആവശ്യം. ഇതോടൊപ്പം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. 

അഞ്ചു ജില്ലകളിലായി 6 കേസുകളാണ് സുബൈറിനെതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്. ഹാഥ്റാസ്, സീതാപൂർ, ഗാസിയാബാദ്, ലഖീംപൂർ ഖേരി, മുസഫർനഗർ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. ഈ കേസുകളുടെ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി ഡോ പ്രീതിന്ദ്രർ സിങ്ങിന്റെ നേതൃത്വത്തിൽ രണ്ട് അംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് സുപ്രീംകോടതി

കഴിഞ്ഞ ദിവസം  സീതാപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് സുബൈറിന്  അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടിയിരുന്നു. കേസിലെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കാലാവധി നീട്ടിയത്. കേസ് റദ്ദാക്കണമെന്ന സുബൈറിന്റെ ആവശ്യം സെപ്റ്റംബറിൽ പരിഗണിക്കാൻ സുപ്രീം കോടതി മാറ്റിവച്ചിരിക്കുകയാണ്.

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ വീണ്ടും വാറന്റ്; നടപടി ലഖിംപൂർ ഖേരിയിലെ ഒരു വർഷം മുൻപത്തെ കേസിൽ

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ വീണ്ടും വാറന്റ്; നടപടി ലഖിംപൂർ ഖേരിയിലെ ഒരു വർഷം മുൻപത്തെ കേസിൽ

ൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസിൽ കൂടി വാറന്റ്. ഉത്തർപ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂർ ഖേരിയിൽ ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വാറൻറ് ഇറക്കിയത്. ഇതിനിടെ ഓൾട്ട് ന്യൂസിനായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെൻറ് ഗേറ്റ് വേ ആയ റേസർപേ വ്യക്തമാക്കി.

സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ വീണ്ടും പുതിയൊരു കേസിൽ വാറൻറ് പുറപ്പെടുവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്. ലഖീംപൂർ ഖേരിയിലെ മൊഹമ്മദി പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പുള്ള പരാതിയിലാണ് ഇപ്പോൾ വാറൻറ്. തിങ്കളാഴ്ച്ചയ്ക്ക് മുൻപ് ലഖീംപൂർഖേരിയിൽ ഹാജരാകണമെന്നാണ് പോലീസിന്‍റെ നിര്‍ദ്ദേശം.

ട്വിറ്ററിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്ന് കാട്ടി ആശിശ് കുമാർ കട്ടിയാർ എന്നയാൾ നൽകിയ പരാതിയിലാണ് ലഖീംപൂർ ഖേരി പൊലീസിൻറെ പുതിയ നടപടി. ഇയാള്‍ സുദര്‍ശന്‍ ടിവിയിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിൽ ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് സുബൈർ. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ
മണിപ്പൂരിൽ വീണ്ടും സംഘർഷം; കുക്കി വിഭാ​ഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ