
ബെംഗളൂരു: ബെംഗളൂരു കവർച്ചാക്കേസിലെ പണം കണ്ടെത്തി ബെംഗളൂരു പൊലീസ്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു കവർച്ച ചെയ്തത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിൽ ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ.
എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam