
ദില്ലി: ദില്ലിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്. മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം.
ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകൾ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിനോട് സഹകരിക്കാൻ സ്‌കൂൾ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. മോട്ടോർ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നൽകി.
അതേസമയം, കേരളത്തില്‍ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഗതാഗത നിയമലംഘനങ്ങളിന്മേലുള്ള നടപടികള്‍ ശക്തമാക്കും. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഗതാഗത ചട്ട ലംഘനങ്ങളില്‍ പുതുക്കിയ നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ല. പകരം ഗതാഗത ലംഘനങ്ങളിലെ കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം.
Also Read: മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴത്തുക കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കും, ഉന്നതതല യോഗം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam