ലക്ഷദ്വീപിനെ കർണാടക ഹൈക്കോടതി പരിധിയിലേക്ക് മാറ്റാൻ നീക്കമെന്ന് റിപ്പോർട്ട്, നിഷേധിച്ച് ഭരണകൂടം

Published : Jun 20, 2021, 10:04 PM IST
ലക്ഷദ്വീപിനെ കർണാടക ഹൈക്കോടതി പരിധിയിലേക്ക് മാറ്റാൻ നീക്കമെന്ന് റിപ്പോർട്ട്, നിഷേധിച്ച് ഭരണകൂടം

Synopsis

അഡ്മിനിസ്ട്രേഷനെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിലാണ് നീക്കമെന്നാണ് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ഈ ആവശ്യം അഡ്മിനിസ്ട്രേഷൻ തന്നെ മുന്നോട്ടുവച്ചുവെന്നാണ് റിപ്പോർട്ട്.

ദില്ലി/ കവരത്തി: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയിൽ നിന്ന് മാറ്റാൻ നീക്കം ഊർജിതമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കർണാടക ഹൈക്കോടതിയുടെ നിയമാധികാരപരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്മിനിസ്ട്രേഷനെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിലാണ് നീക്കം എന്നാണ് വാർത്താ ഏജൻസി വ്യക്തമാക്കിയത്. എന്നാൽ ഇത് ദ്വീപ് ഭരണകൂടം നിഷേധിച്ചു.

അത്തരത്തിലുള്ള എല്ലാ വാർത്തകളും തെറ്റാണെന്നും ജില്ലാ കളക്ടറായ എസ് അസ്കർ അലി ഐഎഎസ് വ്യക്തമാക്കി. 

കളക്ടറുടെ വാർത്താക്കുറിപ്പ് ഇങ്ങനെ:

''There is no proposal of Lakshadweep Administration to shift its legal jurisdiction from the High Court of Kerala to the High Court of Karnataka. The news about shifting of jurisdiction of the high court from Kerala to Karnataka is baseless and is devoid of truth''
 
With regards 
S Asker Ali Ias 
Secy IPR & District Collector Lakshadweep

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഘോഡാ പട്ടേൽ കൊണ്ടുവന്ന പുതിയ നയങ്ങൾക്കെതിരെ ഒരുകൂട്ടം ഹർജികൾ കേരളാ ഹൈക്കോടതിയിൽ നിലവിലുണ്ട്. ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ അയ്ഷ സുൽത്താനയുടെ മുൻകൂർജാമ്യ ഹർജി അടക്കം പരിഗണിച്ചത് കേരളാ ഹൈക്കോടതിയാണ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പുതിയ നയങ്ങൾ, ഗുണ്ടാ ആക്റ്റ് ലക്ഷദ്വീപിൽ നടപ്പിലാക്കിയത്, റോഡുകൾക്ക് വീതി കൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ നീക്കം ചെയ്യുക എന്നിങ്ങനെയുള്ള വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെയാണ് ഹർജികൾ. കേരള നിയമസഭ ഭരണ - പ്രതിപക്ഷഭേദമന്യേ, ലക്ഷദ്വീപിന് അനുകൂലമായി ഐകകണ്ഠേന പ്രമേയവും പാസ്സാക്കിയിരുന്നതാണ്. 11 റിട്ട് ഹർജികൾ ഉൾപ്പടെ ഇങ്ങനെ 23  അപേക്ഷകളാണ് ദ്വീപ് ഭരണകൂടത്തിനെതിരെ കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. 

കേന്ദ്രഭരണപ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാവണം എന്ന് തീരുമാനിക്കേണ്ടത് പാർലമെന്‍റാണ്. പാർലമെന്‍റിൽ ഇത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം വേണം കേന്ദ്രസർക്കാരിന് നിലവിലുള്ള അധികാരപരിധി മാറ്റുന്ന കാര്യം തീരുമാനിക്കാൻ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം