മുംബൈയിൽ കൊവിഡ് ബാധിതർ ആയിരം കടന്നു; തമിഴ്‌നാട്ടിൽ ഒരു ഡോക്ടർക്കു കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Apr 10, 2020, 7:44 PM IST
Highlights

തമിഴ്‌നാട്ടിൽ ഇന്ന് ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചു. തൂത്തുക്കുടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് ഒമ്പത് പേർ മരിച്ചു.
 

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ഡോക്ടർമാരുടെ എണ്ണം അഞ്ച് ആയി. അതേസമയം, മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.

മുംബൈയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1008 ആയി. ഇന്ന് മാത്രം 218 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. മുംബൈയിൽ കൊവിഡ് ബാധിച്ച് 64 പേരാണ് മരിച്ചത്. 

തമിഴ്‌നാട്ടിൽ ഇന്ന് ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചു. തൂത്തുക്കുടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് ഒമ്പത് പേർ മരിച്ചു. ഇവിടെ ഇന്ന് മാത്രം 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 911 ആയി. 

രാജ്യത്ത് ഇതുവരെ കൊവിഡ് മരണം 206 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 900ലധികം പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. . ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 

Read Also: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 1364; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 900 കടന്നു...

 

click me!