ദില്ലി: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1364 ആയി. ദില്ലിയിൽ 898 പേർക്കാണ് രോഗം ബാധിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച്  രോഗം ബാധിച്ചത് 911 പേർക്കാണ്.

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 77 ആണ്. ഒമ്പത് പേർ രോഗം ബാധിച്ച് മരിച്ചു.
രാജസ്ഥാനിൽ ഇതുവരെ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശ് 259, ഉത്തർപ്രദേശ് 431, പശ്ചിമബംഗാൾ 116 എന്നിങ്ങനെയാണ് രോഗബാധിതരുടേതായി പുറത്തുവരുന്ന കണക്കുകൾ.

രാജ്യത്ത് ഇതുവരെ 6761 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം 206 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 

Read Also: ഇന്ത്യയിൽ കൊവിഡ് മരണം 206; 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ..