കൊവിഡ് 19: മുംബൈ നഗരത്തില്‍ മാസ്ക് നിർബന്ധമാക്കി; ലംഘിച്ചാല്‍ കർശന നടപടികള്‍

By Web TeamFirst Published Apr 8, 2020, 5:42 PM IST
Highlights

മാസ്കുകള്‍ നിർബന്ധമാക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് മുംബൈ. പൊതുഇടങ്ങളിലും ഓഫീസുകളിലും യോഗങ്ങളിലും പങ്കെടുക്കുന്നവർക്കാണ് മാസ്ക് നിർബന്ധമാക്കിയത്. 

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിലെ മുംബൈയില്‍ കർശന നിയന്ത്രണങ്ങള്‍. നഗരത്തിലെ പൊതുയിടങ്ങളില്‍ മാസ്കുകള്‍ നിർബന്ധമാക്കി എന്ന് എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

Read more: കൊവിഡ് ഭേദമായവരുടെ എണ്ണത്തിൽ കണ്ണൂർ മുന്നിൽ; 56 പേരിൽ 28 പേരും ആശുപത്രി വിട്ടു

മാസ്കുകള്‍ നിർബന്ധമാക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് മുംബൈ. പൊതുയിടങ്ങളിലും ഓഫീസുകളിലും യോഗങ്ങളിലും പങ്കെടുക്കുന്നവർക്കാണ് മാസ്ക് നിർബന്ധമാക്കിയത്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മാസ്ക് നിർബന്ധമായി ധരിച്ചിരിക്കണം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുവിട്ടിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read more: മുംബൈയിൽ കൊവിഡ് ബാധിതരായ മലയാളി നഴ്സുമാരിൽ ഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങളില്ല

രണ്ട് കോടിയിലേറെ ജനസംഖ്യയുള്ള മുംബൈ നഗരത്തില്‍ 500ലേറെ കൊവിഡ് 19 കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചേരി മേഖലയായ ധാരാവിയില്‍ ഒന്‍പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,078 ആണ് എന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം നൂറിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേർ മരണപ്പെട്ടു. 

 

click me!