വെള്ളച്ചാട്ടമായി മാറി ബഹുനില കെട്ടിടം; മുംബൈയില്‍ ശക്തമായ മഴക്കിടെ വൈറലാകുന്ന വീഡിയോ

Published : Sep 05, 2019, 10:27 AM ISTUpdated : Sep 05, 2019, 10:28 AM IST
വെള്ളച്ചാട്ടമായി മാറി ബഹുനില കെട്ടിടം; മുംബൈയില്‍ ശക്തമായ മഴക്കിടെ വൈറലാകുന്ന വീഡിയോ

Synopsis

മുംബൈയിലെ ബഹുനിലകെട്ടിടം വെള്ളച്ചാട്ടത്തിന് സമാനമായി മാറിയതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുംബൈ: ശക്തമായ മഴ തുടരുകയാണ് മുംബൈയില്‍. മഴ കനത്ത് ഗതാഗതം തടസ്സപ്പെട്ടതോടെ സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ അല്‍പ്പം കൗതുകമുള്ളൊരു കാഴ്ചയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. മുംബൈയിലെ ന്യൂ കോഫി പരേഡിലാണ് കെട്ടിടം.

മുംബൈയിലെ ബഹുനിലകെട്ടിടം വെള്ളച്ചാട്ടത്തിന് സമാനമായി മാറിയതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. നാല്‍പ്പതുനില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്നാണ് വെള്ളം വീഴുന്നത്. കൃത്രിമ വെള്ളച്ചാട്ടത്തിന്‍റെ പ്രതീതി തോന്നിപ്പിക്കുന്നതാണ് ഈ ദൃശ്യം. എന്നാല്‍ മഴകൊണ്ടല്ലെന്നും പുതുതായി സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ ചോര്‍ച്ച സംഭവിച്ചതാണ് കാരണമെന്നുമാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? ആരോപണവുമായി അനന്തരവൻ രോഹിത് പവാർ
ഭാര്യ ഇങ്ങനെ പണിതരുമെന്ന് കരുതിയില്ല, വീട്ടിലെ 'രഹസ്യം' യുവതി വീഡിയോ പകർത്തി പൊലീസിന് നൽകി; ഭർത്താവ് ലഹരിയുമായി പിടിയിൽ