
ഡോംബിവിലി(മഹാരാഷ്ട്ര): വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കിയതിന് അയല്‍വാസികളുടെ മര്‍ദനമേറ്റ യുവതിക്ക് ദാരുണാന്ത്യം. മുംബൈ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയെന്ന മുപ്പത്തിയഞ്ചുകാരിയാണ് അയല്‍ക്കാരുടെ മര്‍ദനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. ഏറെ നാളായി ഒരു തെരുവ് നായയെ ഇവര്‍ സംരക്ഷിക്കുന്നുണ്ടായിരുന്നു.
തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
നാഗമ്മ സംരക്ഷിച്ചിരുന്ന നായ കുരച്ച് ബഹളം വച്ചതിന് അയല്‍ക്കാര്‍ പ്രശ്നമുണ്ടാക്കിയിരുന്നു. അയല്‍ക്കാരായ നാലു സ്ത്രീകളുമായുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും നാഗമ്മയെ അയല്‍ക്കാര്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇവരുടെ നെഞ്ചിലും മര്‍ദ്നമേറ്റിരുന്നുവെന്നാണ് വിവരം. മര്‍ദനമേറ്റതിന് പിന്നാലെ പരാതി നല്‍കാന്‍ നാഗമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുടെ അവസ്ഥകണ്ട പൊലീസ് വൈദ്യ സഹായം തേടാന്‍ നിര്‍ദേശിച്ച് മടക്കുകയായിരുന്നു.
വിവാഹ മോതിരം നായ വിഴുങ്ങി: പിന്നീട് സംഭവിച്ചത്...
എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇവര്‍ക്ക് നെഞ്ചുവേദന കലശലാവുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് നായ; സാഹസികമായി രക്ഷിച്ച് യുവതി: കയ്യടിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam