രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി

By Web TeamFirst Published Feb 16, 2021, 6:57 PM IST
Highlights

മുസ്ലിം വിശ്വാസം പിന്തുടരുന്നവരെ ഹിന്ദു വിരോധികളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നതില്‍ ഖേദമുണ്ടെന്നും ഹബീബ് പറയുന്നു. ഒരു നല്ല ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഹബീബ് പറഞ്ഞു. ഏറെക്കാലമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ളതാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും ഹബീബ്

ചെന്നൈ: സാമുദായിക സൌഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി. ഇസ്ലാം വിരുദ്ധമായ പ്രചാരണങ്ങള്‍ വ്യാപകമാവുമ്പോള്‍ മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്നാണ് ഹബീബ് വിശദമാക്കുന്നത്. സ്വമേധയ ആണ് സംഭാവനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കളാണ് എന്ന വിശ്വാസത്തിലാണ് പണം നല്‍കുന്നതെന്നും ഹബീബ് പറയുന്നു. 

60 വര്‍ഷത്തിലേറെയായി താമസം ഗുഹകളില്‍; രാമക്ഷേത്രത്തിനായി നല്‍കിയത് ഒരു കോടി

മുസ്ലിം വിശ്വാസം പിന്തുടരുന്നവരെ ഹിന്ദു വിരോധികളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നതില്‍ ഖേദമുണ്ടെന്നും ഹബീബ് പറയുന്നു. ഒരു നല്ല ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഹബീബ് പറഞ്ഞു. ഏറെക്കാലമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ളതാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും ഹബീബ് പറയുന്നു. ചെന്നൈയില്‍ ഹിന്ദുമുന്നണിയാണ് രാമക്ഷേത്രത്തിനായി സംഭാവന ശേഖരിക്കുന്നത്. 

'രാമക്ഷത്രത്തിന് എൽദോസ് കുന്നപിള്ളി സംഭാവന നൽകി'; കബളിപ്പിക്കപ്പെട്ടെന്ന് എംഎല്‍എ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപയാണ് ബിജെപി എംപി ഗൌതം ഗംഭീര്‍ നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പണസമാഹരണത്തിനായി വ്യാപകമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പത്ത് രൂപ മുതലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചാണ് ധനസമാഹരണം. ആയിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ചെക്ക് മുഖാന്തരമാണ് നടത്തുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. രാഷ്ട്രപതി ഭവനില്‍ വച്ച് വിഎച്ച്പി നേതാക്കള്‍ക്കാണ് രാഷ്ട്രപതി 500100 രൂപ സംഭാവന നല്‍കിയത്.  നിരവധി സംഘടനകളും രാമക്ഷേത്രത്തിനായി വന്‍തുക ഇതിനോടകം സംഭാവന ചെയ്തിട്ടുണ്ട്. 

അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു; വിവാദം

click me!