ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ വെബ്സെറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ.
ദില്ലി: ബിജെപി നേതാക്കൾ (BJP Leaders) നടത്തിയ നബി വിരുദ്ധ പരാമർശം (Anti Prophet Speech) ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് (Cyber Attack) റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ വെബ്സെറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രമുഖ ബാങ്കിന് നേരെയുള്ള ഹാക്കിംഗ് ശ്രമം പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺഫോഴ്‌സ് മലേഷ്യയാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തുമെന്നുള്ള വാർത്തകൾ പുറത്ത് വന്നു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.
'ജീവനും കുടുംബത്തിനും ഭീഷണിയുണ്ട്, വിലാസം പുറത്തുവിടരുത്'; അപേക്ഷയുമായി ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ
ദില്ലി: മതമൗലികവാദികളിൽ നിന്ന് ജീവന് ഭീഷണിയുടെണ്ടെന്ന് പ്രവാചക നിന്ദയുടെ പേരിൽ ബിജെപി പുറത്താക്കിയ നവീൻ കുമാർ ജിൻഡാൽ. തന്റെ കുടുംബം ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണ ഭീഷണിയിലാണെന്നും തന്നെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭ്യർഥിച്ചിട്ടും നിരവധി പേർ വിലാസം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. എന്റെ കുടുംബത്തിന് മതമൗലികവാദികളിൽ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നടപടിയെടുക്കണമെന്ന് അദ്ദേഹം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ജിൻഡാലിനും ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്കുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ജിൻഡാലലിന്റെ പരാമർശങ്ങൾ സാമുദായിക സൗഹാർദ്ദം തകർക്കുന്നും പാർട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനമാണെന്നും ബിജെപി പറഞ്ഞു.മുൻ മാധ്യമപ്രവർത്തകനായ ജിൻഡാൽ മുമ്പും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ വിവാദത്തിൽപ്പെട്ടിരുന്നു. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഡോക്‌ടറേറ്റഡ് വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചതിന് പഞ്ചാബിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
പ്രവാചക നിന്ദയില്‍ പ്രതിഷേധം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് കുവൈത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചു. കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ച അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചശേഷം ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചു.
നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ ഒവൈസി, സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരെന്ന് ആരോപണം
