മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി, അഞ്ചാം മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചക്ക് ശേഷം

Published : May 15, 2026, 12:49 PM IST
Muslim League

Synopsis

മുസ്ലിംലീഗിന്റെ നാല് മന്ത്രിമാരായി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെ പരിഗണിക്കുന്നു. അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷമേ തീരുമാനമാകൂ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മന്ത്രിസ്ഥാനത്തിനായി കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ട്.

കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല എന്നിവരാണ് പരിഗണനയിൽ. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിർദേശിക്കുന്നത്. എന്നാൽ തങ്ങൾ കുടുംബം കൂടിയായ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി കടുത്ത സമ്മർദ്ദം ഉയരുന്നുണ്ട്. മൂന്നാം തവണ എംഎൽഎ ആകുന്ന ആബിദ് തങ്ങൾ കൂടി മന്ത്രി ആയാൽ നാലു മന്ത്രിമാർ മലപ്പുറം ജില്ലയിൽ നിന്നാകുമെന്ന പ്രശ്നമുദിക്കും. അതിനാൽ തന്നെ മറ്റു ജില്ലകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുൻതൂക്കം.

കളമശ്ശേരി എംഎൽഎ വി ഈ ഗഫൂറിന് വേണ്ടിയും നേതാക്കൾ രംഗത്തുണ്ടെങ്കിലും സാധ്യത കുറവാണ്. മലപ്പുറം ജില്ലയിൽ നിന്ന് ഉയർന്ന പേരുകളിൽ ആരെ ഒഴിവാക്കും എന്നതാണ് ഇപ്പോൾ ലീഗിന്റെ തലവേദന. അഥവാ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് പദവിയാണ് നൽകുക എന്ന ആശങ്ക ലീഗിനുണ്ട്. ലീഗിന് 5 മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന് നിലപാടാണ് വി ഡി സതീശന് ഉള്ളത്. ഇക്കാര്യത്തിൽ സതീഷിന്റെ പിന്തുണ ലഭിക്കുമെന്നാണ് ലീഗ് കരുതുന്നത്. അതേസമയം എം.കെ. മുനീർ കെ.പി.എ. മജീദ് എന്നീ നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന പദവികളും ലീഗ് ചോദിക്കുന്നുണ്ട്. ഇക്കാര്യത്തിലും ഉടൻ തീരുമാനം ആകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ 55%, ഇന്ത്യയിൽ വെറും 3.5%! ഇന്ധന വില കൂട്ടിയതിൽ പ്രതിരോധം തീർത്ത് ബിജെപി, കൊള്ളയെന്ന് കോൺ​ഗ്രസ്
രാവിലെ അപ്രതീക്ഷിതമായി 1000 രൂപ ബാങ്ക് അക്കൗണ്ടിൽ; വാ​ഗ്ദാനം പാലിച്ച് തുടങ്ങി വിജയ്, വീട്ടമ്മമാർക്ക് ഈ മാസത്തെ വിഹിതം കൈമാറി