'എൻഎസ്എസ് പിന്തുണ എൽഡിഎഫിന്‍റെ മൂന്നാംവരവിന് ​ഗുണം ചെയ്യും': എം വി ​ഗോവിന്ദൻ

Published : Sep 26, 2025, 04:36 PM IST
mv govindan

Synopsis

ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ​ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു.

തിരുവനന്തപുരം: എന്‍എസ് എസ് പിന്തുണ എൽഡിഎഫിന്‍റെ മൂന്നാം വരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എല്ലാ ജനവിഭാഗത്തിന്‍റെയും പിന്തുണയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. 

എയിംസ് വിവാദത്തിൽ ബിജെപിയെ വിമര്‍ശിച്ചാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ​ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു. എയിംസ് എത്രയോ മുമ്പ് കേരളത്തിൽ ലഭിക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാരും എംപിമാരും കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചു. കിനാലൂരിൽ ഭൂമി കണ്ടെത്തി നൽകി.  കേന്ദ്ര ആരോഗ്യമന്ത്രിയോ സർക്കാരോ കിണാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തിൽ എങ്കിലും കേരള ബിജെപി തമ്മിൽ തല്ല് അവസാനിപ്പിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. നിരുത്തരവാദപരമായിട്ടുള്ള രീതിയിലാണ് സുരേഷ് ഗോപി മാറിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ