
ബെംഗളൂരു: ബെംഗളൂരുവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയുടെ സഹായം തേടിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. റോഡുകളിലെ കുഴികൾ അടയ്ക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭിക്ഷ യാചിക്കുന്നതായി ബിജെപി പറഞ്ഞു. തന്റെ കമ്പനിയുടെ കാമ്പസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അസിം പ്രേംജി തള്ളിയതിനെ തുടർന്നാണ് ബിജെപിയുടെ വിമർശനം.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരു ഭിക്ഷാപാത്രവുമായി പുറപ്പെട്ടിരിക്കുന്നു. കുഴികൾ മൂടാൻ അവർക്ക് ഭിക്ഷ ആവശ്യമാണ്. സാഹചര്യം ഇങ്ങനെയായി. ജനങ്ങളുമായി സഹകരിക്കുന്നതിന് പകരം അവർ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചാലുവടി നാരായണസ്വാമി പറഞ്ഞു. നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സിദ്ധരാമയ്യ അസിം പ്രേജിയുടെ സഹകരണം തേടിയെങ്കിലും അദ്ദേഹം നിരസിച്ചു.
കമ്പനിയുടെ സർജാപൂർ കാമ്പസിനുള്ളിൽ പുറത്തുനിന്നുള്ള വാഹനങ്ങൾ അനുവദിക്കുന്നക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്പനിയുടെ സ്വത്ത് ആക്‌സസ് ചെയ്യാനുള്ള അഭ്യർത്ഥന കാലിയായ ഖജനാവിന്റെ പ്രതിഫലനമാണെന്നും ബിജെപി വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam