
ദില്ലി: മ്യാൻമറിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം. മ്യാന്മറിലുള്ള ഇന്ത്യൻ പൗരന്മാർ, രാജ്യത്തിനകത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മ്യാൻമറിലുള്ള ഇന്ത്യാക്കാർ എല്ലാവരും യാങ്കോണിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ ആവശ്യപ്പെടുന്നു. മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പലയിടത്തും വിവിധ സംഘടനകളുടെ പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണിതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. https://bit.ly/3G6kEsV എന്ന വെബ്സൈറ്റിലാണ് മ്യാന്മറിലുള്ള ഇന്ത്യാക്കാർ രജിസ്റ്റർ ചെയ്യേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam