
ദില്ലി: പത്മ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം ദില്ലിയിൽ പൂർത്തിയായി. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി. പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദ് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി
നമ്പി നാരായണനൊപ്പം പർവതാരോഹക ബജേന്ദ്രി പാലിനും പത്മഭൂഷൺ സമ്മാനിച്ചു. ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അഭിനേതാവ് മനോജ് വാജ്പേയി എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
112 പേർക്കാണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആദ്യ ഘട്ട പുരസ്കാര വിതരണം ഈ മാസം പതിനൊന്നിനായിരുന്നു. അന്ന് ഒരു പത്മ വിഭൂഷണും, എട്ട് പത്മഭൂഷണും 46 പത്മശ്രീ പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്തിരുന്നു.
അന്ന് എട്ട് പേർക്ക് പത്മഭൂഷൺ സമ്മാനിച്ചതിൽ ഒരാൾ മലയാളി നടൻ മോഹൻലാൽ ആയിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചത്. മോഹൻലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെ ജി ജയനും അന്ന് പത്മപുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam