
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിൽ. കോൺഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ്, ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരിക്കലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും നരേന്ദ്രമോദി കാംഗ്രയിൽ പറഞ്ഞു. അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വികസനം നടപ്പാകില്ല, ഡബിൾ എഞ്ചിൻ സർക്കാർ തുടരണമെന്നും മോദി ചാമ്പിയിൽ നടത്തിയ റാലിയിൽ ആവർത്തിച്ചു. ഇന്നും നാളെയും മോദി ഹിമാചലിൽ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
വിദ്യാഭ്യാസമുള്ള ഹിമാചൽപ്രദേശിലെ ജനതയെ ബിജെപിക്ക് പറ്റിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അധികാരത്തിൽ തിരിച്ചെത്തും,വാഗ്ദാനങ്ങൾ നടപ്പാക്കും എന്നും ഖർഗെ ഷിംലയിൽ പറഞ്ഞു.
G20 സമ്മിറ്റിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള തനത് ഉത്പന്നങ്ങൾ ലോക നേതാക്കൾക്ക് പ്രധാനമന്ത്രി സമ്മാനമായി നൽകും. വിവിധ ജില്ലകളിൽ നിന്നുള്ള പെയിൻ്റിങ്ങുകൾ, ഷാളുകൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് നൽകുക എന്ന് ബിജെപി അറിയിച്ചു
ഹിമാചലിൽ വിമത നീക്കത്തിൽ നട്ടം തിരിഞ്ഞ് ബിജെപി, അമിത് ഷായുടെ അനുനയ ശ്രമവും ഫലം കണ്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam