എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയുമെന്ന് മോദി; 'ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള പുതിയ വഴി തുറക്കേണ്ട സമയം'

Published : Jan 15, 2026, 06:33 PM IST
Narendra Modi

Synopsis

കോവിഡ് സമയത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഇന്ത്യ ലോകത്തെ പല രാജ്യങ്ങൾക്കും നൽകിയ സഹായങ്ങൾ എടുത്തു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിട്ടാണ് മോദി എടുത്തു കാട്ടിയത്.

ദില്ലി: ജനാധിപത്യ സ്ഥാപനങ്ങൾക്കും പ്രക്രിയകൾക്കും സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് സമയത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഇന്ത്യ ലോകത്തെ പല രാജ്യങ്ങൾക്കും നൽകിയ സഹായങ്ങൾ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിട്ടാണ് മോദി എടുത്തു കാട്ടിയത്. എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയുമെന്നും ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള പുതിയ വഴി തുറക്കേണ്ട സമയമായെന്നും മോദി പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർള സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. അതേസമയം, സമ്മേളനം നാളയും തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജം; സേനയുടെ കരുത്ത് തുറന്നുകാട്ടി 78-ാം കരസേന ദിനാഘോഷം
യാത്രക്കാരുടെ എണ്ണം 190, സിങ്കപ്പൂരിലേക്ക് പറന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ യാത്രക്കിടെ തീ മുന്നറിയിപ്പ്; ദില്ലിയിൽ തിരിച്ചറക്കി