അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ 'നേട്ട'ങ്ങള്‍ നിരത്തി മോദി

Published : Mar 31, 2024, 05:28 PM IST
അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ 'നേട്ട'ങ്ങള്‍ നിരത്തി മോദി

Synopsis

സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും മോദി മീററ്റില്‍ പറഞ്ഞു.

ലക്നൗ: ബിജെപിയും എൻഡിഎ മുന്നണിയും മിന്നുന്ന വിജയം പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യത്തെ എൻഡിഎ റാലിയില്‍ സംസാരിച്ച് നരേന്ദ്ര മോദി. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങള്‍, യുപിയുടെ മണ്ണിന് അനുയോജ്യമാകും വിധം തെരഞ്ഞെടുത്ത് നിരത്തിയാണ് മീററ്റില്‍ മോദിയുടെ പ്രസംഗം. 

സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും മോദി മീററ്റില്‍ പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും മോദി ആവര്‍ത്തിച്ചു. 

ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കാനും മീററ്റില്‍ മോദി മറന്നില്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കം,  അഴിമതിക്കാരുടെ ഇന്ത്യ സഖ്യത്തെ ഭയമില്ലെന്നും മോദി. 

വാഷിംഗ് മെഷിനീൽ വരെ നോട്ട് ഒളിപ്പിക്കുന്നവരെ വിടില്ല, കൊള്ളയടിച്ചവരെ ആരെയും വെറുതെ വിടില്ല,  അഴിമതിക്കാരെ പിടിക്കുന്നത് അവസാനിപ്പിക്കില്ലെന്ന ഗ്യാരന്‍റി നലല്‍കുന്നു, വൻ അഴിമതിക്കാർ ജയിലിലായി,  കച്ചത്തീവ് ഇന്ത്യയിൽ നിന്ന് വെട്ടിമുറിച്ചത് കോൺഗ്രസാണ്, ഇന്ത്യ വിഭജിച്ച ഇന്ത്യാ സഖ്യത്തെ എങ്ങനെ വിശ്വസിക്കുമെന്നും മോദി. 

ആർഎൽഡി നേതാവ് ജയന്ത് ചൗധരിയും റാലിയിൽ പങ്കെടുത്തു. 

Also Read:- കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും ഐക്യരാഷ്ട്രസഭയുടെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല