'നരേന്ദ്ര മോദി ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുമെന്നുറപ്പ്, പിയൂഷ് ഗോയലിൻറേത് വെറും വാചകമടി'; രാഹുൽ ഗാന്ധി

Published : Jul 05, 2025, 01:19 PM IST
Congress leader and Lok Sabha LoP Rahul Gandhi (File Photo/ANI)

Synopsis

വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും എന്ന് ഉറപ്പാണെന്ന് രാഹുൽ ആരോപിച്ചു.

ദില്ലി: വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും എന്ന് ഉറപ്പാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യ അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ സമയപരിധി നോക്കിയല്ല രാജ്യതാല്പര്യം അനുസരിച്ചാണ് നടക്കുന്നതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. കാർഷിക രംഗത്ത് ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും പിയൂഷ് ഗോയൽ ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാൽ പിയൂഷ് ഗോയലിൻറേത് വെറും വാചകമടി മാത്രമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വാഹനങ്ങളുടെയും സ്പെയർപാർട്സുകൾക്കും അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പകരം തീരുവ ചുമത്തുമെന്ന് കാണിച്ച് ഇന്ത്യ കഴിഞ്ഞ ദിവസം ലോകവ്യാപാര സംഘടനയ്ക്ക് കത്തു നല്കിയിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവ മരവിപ്പിച്ചതിൻറെ സമയപരിധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ