ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

Published : Aug 23, 2026, 05:59 PM IST
ajith dowel

Synopsis

യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും ചൈനയെ ചൊടിപ്പിച്ചിരുന്നു.

ദില്ലി: അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും ചൈനയെ ചൊടിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല, നരേന്ദ്രമോദിയും അമിത് ഷായും വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ'; വെല്ലുവിളിയുമായി സഞ്ജയ് റാവത്ത്
മൃതദേഹാവശിഷ്ടങ്ങൾ നിറച്ച സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയത് യുവാവും യുവതിയും; വീട്ടിലെ ബിരിയാണി ചെമ്പിലും മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ; അന്വേഷണം ചെന്നൈയിൽ