'നവ്‌ജോത് സിദ്ധുവിനെ കാണാനില്ല, വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ'; മണ്ഡലത്തില്‍ പോസ്റ്റര്‍

By Web TeamFirst Published Jun 2, 2021, 8:37 PM IST
Highlights

പഞ്ചാബില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും സിദ്ധുവും തമ്മിലുള്ള അഭിപ്രായ ഭിന്നത തെരുവിലെത്തിയിരിക്കുകയാണ്. ബാദല്‍ കുടുംബത്തിന്റെ പേരിലുള്ള പൊലീസ് വെടിവെപ്പ് കേസില്‍ മുഖ്യമന്ത്രി സംരക്ഷണം നല്‍കുകയാണെന്നാണ് സിദ്ധു അവസാനം ആരോപിച്ചത്. 

അമൃത്‍സർ: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിദ്ധുവിനെ കാണാനില്ലെന്ന് അമൃത്‍സർ നഗരത്തില്‍ പോസ്റ്റര്‍. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിദ്ധുവിനെ കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും നല്‍കുമെന്ന് പോസ്റ്ററില്‍ പറയുന്നു.

ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റിയുടെ ഭാരവാഹി അനില്‍ വശിഷ്ട് പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൊവിഡ് മൂലം ജനം ദുരിതത്തിലായപ്പോള്‍ മണ്ഡലത്തില്‍ എംഎല്‍എയെ കണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അമൃത്‍സറില്‍ നിന്ന് എംപിയായും എംഎല്‍എയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നഗരത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്ന് അനില്‍ വിശിഷ്ട് ആരോപിച്ചു.

പഞ്ചാബില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും സിദ്ധുവും തമ്മിലുള്ള അഭിപ്രായ ഭിന്നത തെരുവിലെത്തിയിരിക്കുകയാണ്. ബാദല്‍ കുടുംബത്തിന്റെ പേരിലുള്ള പൊലീസ് വെടിവെപ്പ് കേസില്‍ മുഖ്യമന്ത്രി സംരക്ഷണം നല്‍കുകയാണെന്നാണ് സിദ്ധു അവസാനം ആരോപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!